Skip to main content

അപേക്ഷ ക്ഷണിച്ചു

          തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (സ്റ്റാഫ് നഴ്സ്തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്. യോഗ്യതഅംഗീകൃത സർവകലാശാലയിൽനിന്നും ബി.എസ്.സി നഴ്സിങ് ബിരുദം. കൂടാതെ എം.എസ്.സി നഴ്സിങ്, ഐ.സി.എം.ആർ/ ഡി.എച്ച്.ആർ/ ഡി.ബി.ടി യ്ക്ക് കീഴിലെ ന്യു ബോൺ/ പീഡിയാട്രിക് പ്രൊജക്ടുകളിൽ സേവനപരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം എന്നിവയിൽ പ്രവൃത്തിപരിചയം, ഡാറ്റാ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവൃത്തിപരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. കരാർ കാലാവധി ഒരുവർഷമാണ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ് 1987/2025

date