Skip to main content

അഭിമുഖം നടത്തും

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2025 – 26 അദ്ധ്യയന വർഷത്തിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മേയ് 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.  അപേക്ഷകൾ മേയ് 24 ന് മുൻപായി ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.

പി.എൻ.എക്സ് 1991/2025

date