Post Category
അസാപ് കേരളയിൽ ഇംഗ്ലീഷ് പരിശീലനം
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ബേസിക് പ്രൊവിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷിലേക്ക് പ്രവേശനം ആരംഭിച്ചു. സ്പോക്കൺ ഇംഗ്ലീഷ്, ഗ്രാമർ, ഇന്റർവ്യൂ ട്രെയിനിംഗ്, റെസ്യൂമെ ബിൽഡിങ്, മോക്ക് ഇന്റർവ്യൂ, പബ്ലിക് സ്പീക്കിങ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും. എസ്.എസ്.എൽ.സി/ തത്തുല്യം/ഉയർന്ന യോഗ്യതകൾ ഉള്ളവർക്കാണ് പ്രവേശനം. അപേക്ഷകർ പതിനെഞ്ചു വയസിന് മുകളിലുള്ളവരായിരിക്കണം. തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം. വിശദവിവരത്തിന് ഫോൺ: 9495999688.
date
- Log in to post comments