Skip to main content

സൈക്കോളജി അപ്രന്റിസ് അഭിമുഖം

മലയിന്‍കീഴ് എം.എം.എസ് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോളേജ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 19ന് രാവിലെ 10മണിക്ക് കോളേജ് ഓഫീസില്‍ നടത്തും.

സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2282020.

date