Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025- 26 അധ്യയന വർഷത്തിൽ ഡാൻസ് (കേരള നടനം), വീണ, മൃദംഗം വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഡാൻസ് (കേരള നടനം) വിഭാഗം ഉദ്യോഗാർഥികൾ മേയ് 23 ന് രാവിലെ 10 നും വീണ വിഭാഗം ഉദ്യോഗാർഥികൾ മേയ് 24 ന് രാവിലെ 10.30 നും കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
പി.എൻ.എക്സ് 2011/2025
date
- Log in to post comments