2025-ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സമർപ്പിക്കാം. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കേരള പുരസ്‌കാരം നൽകുന്നത്.
2025-ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി https://keralapuraskaram.kerala.gov.in മുഖേന സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല.
കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളും നാമനിർദ്ദേശം സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും https://keralapuraskaram.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
നാമനിർദ്ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0471-2518531, 0471-2518223 നമ്പരുകളിലും, സാങ്കേതിക സഹായങ്ങൾക്ക് ഐ.ടി. മിഷന്റെ 0471-2525444 നമ്പരിലും ബന്ധപ്പെടാം.
പി.എൻ.എക്സ് 2015/2025
- Log in to post comments