Skip to main content

ക്ഷേമനിധി അംഗങ്ങൾ സോഫ്റ്റവയറിലെ വിവരങ്ങൾ പൂർണമെന്ന് ഉറപ്പാക്കണം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ് വെയറില്‍ (ലിങ്ക്. https://services.unorganisedwssb.org/index.php/home) എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങികിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ക്ഷേമനിധി പദ്ധതി നിഷ്‌കര്‍ഷിക്കുന്ന എല്ലാ രേഖകള്‍ സഹിതമായിരിക്കണം അപ്‌ഡേഷന്‍ നടത്തേണ്ടത്. 2025 ജൂലൈ 31-വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നല്‍കാത്തവര്‍ ആ തുക അടക്കേണ്ടതാണെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0477-2241455

date