അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനം
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പരിശീലന പദ്ധതിയിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലും എട്ട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും നാല് പഞ്ചായത്തുകളിലുമായി ആകെ 16 തസ്തികകളിലേക്കാണ് ജില്ലയില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം പൂര്‍ണമായും പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുളള പട്ടികജാതി/വര്‍ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിന് വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തി പരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ ബിടെക്, ഡിപ്ലോമ, ഐ. ടി.ഐ യോഗ്യതയുളള 21 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരെ പരിഗണിക്കുന്നതല്ല. യോഗ്യതാ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുളളത്. നിലവില്‍ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പരിശീലന കാലാവധി ഒരു വര്‍ഷം (പരിശീലന കാലയളവിലെ പ്രവര്‍ത്തനം വിലയിരുത്തി പരമാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും).
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. മേയ് 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 048662 296297.
- Log in to post comments