ക്ഷീരകര്‍ഷകര്‍ക്ക് അറിവ് പകര്‍ന്ന് 'കിടാവ് മുതല്‍ കിടാവ് ' വരെ സെമിനാര്‍
എന്റെ കേരളം വേദിയില്‍ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത: കിടാവുമുതല്‍ കിടാവുവരെ എന്ന വിഷയത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. വി. പ്രശാന്ത് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് അധ്യക്ഷനായി. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, ഗര്‍ഭിണി പശുക്കളുടെ പരിപാലനം, പശുക്കുട്ടികളുടെ ശാസ്ത്രീയമായ പരിചരണ മുറകള്‍, കന്നിപ്പാലിന്റെ പ്രാധാന്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ തീറ്റക്രമം, കന്നുകാലികളില്‍ കാണപ്പെടുന്ന സാധാരണ വൈറസ്, ബാക്ടീരിയാ രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍, ഫാം ലൈസന്‍സിങ്ങ്, കന്നുകാലി ഇന്‍ഷുറന്‍സ് ചട്ടങ്ങളും പരിരക്ഷയും എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. കണ്ണൂര്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ കണ്ണൂര്‍ ഡോ. പി.കെ പത്മരാജ്, കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ കെ. സുധി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments