അറിയിപ്പുകൾ
*ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം*
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന മെയ് 12 മുതല്‍ ഓണ്‍ലൈനായും അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ് ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27-ന് വൈകിട്ട് അഞ്ച് വരെ.
രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ thss.ihrd.ac.in ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കേണ്ടതാണ്.
ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) മെയ് 28 ന് വൈകിട്ട് നാലിനു മുമ്പായി ബന്ധപ്പെട്ട സ്‌ക്കൂളുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ല്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ www.ihrd.ac.in ലും അതാതു സ്‌കൂളുകളുടെ വെബ്‌സൈറ്റിലും ലഭിക്കും.
ഫോണ്‍: 9447242722.
*അപേക്ഷ ക്ഷണിച്ചു*
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള 2025-2026 അധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ് ഓപ്പറേഷന്‍, പ്രസ് വര്‍ക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനീഷിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രസ്തുത കോഴ്സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. അപേക്ഷോഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂപയുടെ മണിഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ.എല്‍.പി സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ 683108 വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗവും ലഭ്യമാകും.
ഫോണ്‍ : 0484-2605322, 9526364400
*ഹ്രസ്വകാല കോഴ്‌സുകള്‍*
കേരള ഗവണ്മെന്റ് സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, ഗവ മോഡല്‍ എഞ്ചിനീയറിംഗ് കോളജ് തൃക്കാക്കരയുമായി ചേര്‍ന്ന് നടത്തുന്ന ഹ്രസ്വകാല വിദഗ്ദ്ധ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 20 ന് കോഴ്‌സുകള്‍ ആരംഭിക്കും.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എംബഡട് സിസ്റ്റംസ്, ബിസിനസ് അനലിറ്റിക്‌സ് , ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, സോഫ്റ്റ് വേയര്‍ ടെസ്റ്റിങ്ങ്, സി.എന്‍ സി. ലെയ്ത്ത് പ്രോഗ്രാമിങ്ങ് ആന്റ് ഓപറേഷന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://mfsekm.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി ബന്ധപ്പെടുക.
ഫോണ്‍:0484 2985252, 854 700 504, +91 73567 54239
*ഓഫീസ് മാറ്റം*
കേരള സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് മെയ് രണ്ടു മുതല്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം വൈറ്റില തൃപ്പുണിത്തുറ റോഡില്‍ കെ എസ് ഇ ബി സബ് സ്റ്റേഷന് എതിര്‍ വശത്തായി ഡി.എസ് കോംപ്ലെക്‌സിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
*സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ഗ്രാന്റ്*
ഭിന്നശേഷി അവകാശ നിയമം പ്രകാരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി സ്ഥാപനങ്ങളില്‍ നിന്നും 2025-26 വര്‍ഷത്തെ സൈക്കോ സോഷ്യല്‍ ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 30നകം എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.
ഫോണ്‍: 0484-2425377
*അറിയിപ്പ്*
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ് വെയറില്‍ (ലിങ്ക്: https://services.unorganisedwssb.org/index.php/home) എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്.
ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങികിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.
ക്ഷേമനിധി പദ്ധതി നിഷ്‌കര്‍ഷിക്കുന്ന എല്ലാ രേഖകള്‍ സഹിതമായിരിക്കണം അപ്‌ഡേഷന്‍ നടത്തേണ്ടത്. 2025 ജൂലൈ 31-വരെയാണ് അപ്ഡേഷന് അവസരം. ഏകികൃത ഐഡന്റിറ്റി കാര്‍ഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നല്‍കാത്തവര്‍ ആ തുക അടക്കേണ്ടതാണെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.
*അപേക്ഷ ക്ഷണിച്ചു*
പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന ഇലഞ്ഞി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആലപുരം അങ്കണവാടി ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ആറാം വാര്‍ഡ് താമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹതപ്പെട്ട അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ വാര്‍ഡായ അഞ്ച്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലെ അപേക്ഷകരെയും പരിഗണിക്കും. യോഗ്യത 10-ാം ക്ലാസ്. പ്രായം 2025 ജനുവരി ഒന്നിന് 35 വയസ് തികയാന്‍ പാടില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 30 ന് ഉച്ചക്ക് രണ്ട് വരെ നേരിട്ടോ തപാല്‍ മാര്‍ഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ എത്തിക്കണം. തപാലില്‍ അയക്കുന്നവര്‍ മെയ് 30 നകം കിട്ടത്തക്ക രീതിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചല്‍പ്പെട്ടി.പി.ഒ, പിന്‍ - 686667 എന്ന വിലാസത്തില്‍ അയക്കണം.
- Log in to post comments