പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്ത് : തീര്‍പ്പാക്കിയത് 156 പരാതികള്‍
കളമശ്ശേരി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിന് വന്‍ സ്വീകരണം. നൂറു കണക്കിന് പേരായിരുന്നു പരാതി പരിഹാരത്തിനായി ഞാലയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച അദാലത്തിലേക്ക് എത്തിയത്. കളമശേരി മുനിസിപ്പല്‍ പരിധിയില്‍ നിന്ന് ലഭിച്ച 156 പരാതികള്‍
തീര്‍പ്പാക്കി.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ 201 പരാതികളായിരുന്നു പ്രശ്‌ന പരിഹാരത്തിനായി ലഭിച്ചിരുന്നത്.
പട്ടയ പ്രശ്‌നംങ്ങള്‍, ഭൂമി തരംമാറ്റം, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വേണ്ട അപേക്ഷകര്‍, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ പരാതികള്‍ എന്നിവയായിരുന്നു അധികവും. ഇതില്‍ 46 എണ്ണം തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടിനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
മുഴുവന്‍ സമയവും അദാലത്തില്‍ ഇരുന്ന മന്ത്രി പി.രാജീവ് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കിയിരുന്നു. മന്ത്രിക്ക് പുറമേ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും അദാലത്തിന്റ ഭാഗമായി.
വ്യവസായ മന്ത്രി പി. രാജീവ് ചുമതല ഏറ്റെടുത്തതിന് ശേഷം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പബ്ലിക് സ്‌ക്വയര്‍ അദാലത്തുകള്‍ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിനായിരുന്നു തിങ്കളാഴ്ച കളമശേരി നഗരസഭയില്‍ തുടക്കം കുറിച്ചത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ അദാലത്തുകളും ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
മറ്റ് അദാലത്തുകളുടെ തീയതികള്‍:
കുന്നുകര - മെയ് 17 രാവിലെ 9 മണി കുന്നുകര അഹന ഓഡിറ്റോറിയം
ആലങ്ങാട് - മെയ് 19 രാവിലെ 9 മണി കൊങ്ങോര്‍പ്പിള്ളി ഗവ. ഹൈസ്‌കൂള്‍
ആലങ്ങാട് പരാതികള്‍ മെയ് 19 വരെ സ്വീകരക്കും
കടുങ്ങല്ലൂര്‍ - മെയ് 22 ഉച്ചക്ക് 2 മണി കടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാള്‍
പരാതികള്‍ മെയ് 16 വരെ നല്‍കാം
കരുമാല്ലൂര്‍ - മെയ് 24 രാവിലെ 9 മണി, എന്‍.എസ്.എസ്. ഓഡിറ്റോറിയം തട്ടാംപടി. പരാതികള്‍ മെയ് 18 വരെ സ്വീകരിക്കും.
ഏലൂര്‍- മെയ് 24 ഉച്ചക്ക് ശേഷം 2.30 മണി പാതാളം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍. പരാതികള്‍ മെയ് 18 വരെ നല്‍കാം.
- Log in to post comments