Skip to main content
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ പരിപാടി അവതരിപ്പിച്ച  ധർമ്മടം ജേസി സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകുന്നു

വിസ്മയമായി ചരിത്രത്തിന്റെ വിഭിന്ന ചിന്തകൾ; കയ്യടി നേടി ജെ സി സ്പെഷ്യൽ സ്കൂളിന്റെ 'സ്വാതന്ത്ര്യസമര ഏടുകൾ'

വ്യത്യസ്തമായ കൈവഴികളിലൂടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം സഞ്ചരിച്ചിട്ടുള്ളത്.
ജെ സി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച "മഹാത്മാ സ്വാതന്ത്ര്യസമര ഏടുകൾ" ചരിത്രത്തിന്റെ സവിശേഷമായ ആഖ്യാനമായി. രാഷ്ട്ര പിതാവ് മഹാത്മാജിയുടെ ഓർമകൾ പുതുതലമുറക്ക് പകർന്നു നൽകുന്ന അവതരണം എന്റെ കേരളം പ്രദർശന വിപണനമേളയിൽ ജനശ്രദ്ധ ആകർഷിച്ചു. ജെ സി സ്കൂളിലെ ഭിന്നശേഷിക്കാരായ 23 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

നാൽപ്പത്തിരണ്ട് വർഷത്തിലേറെയായി ഭിന്നശേഷി വിദ്യാഭ്യാസരംഗത്ത്  സേവനം നൽകി വരുന്ന സ്ഥാപനമാണ് ധർമടം സ്വാമിക്കുന്നിൽ പ്രവർത്തിക്കുന്ന ജെ സി സ്പെഷ്യൽ സ്കൂൾ. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളാണ് ഇവിടെയുള്ളത്.
കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ, വിദ്യാർഥികളുടെ വിവിധ മേഖലയിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ ശ്രദ്ധ നൽകുന്നു. ചരിത്ര സത്യങ്ങൾ വിസ്‌മൃതിയിലേക്ക് പോകുമ്പോൾ മഹത്തായ സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെയും ഓർമകൾ പുതുതലമുറക്ക് പകരുന്ന ശ്രദ്ധേയമായ ആവിഷ്കാരമായി  'മഹാത്മാ സ്വാതന്ത്ര്യസമര ഏടുകൾ' മാറി.

date