Skip to main content
ഡോ. വി ശിവദാസൻ എം.പി

നാടിന്റെ മനം കവർന്ന് എന്റെ കേരളം മേള കൊടിയിറങ്ങി വികസനത്തിന്റെ ഓരോ കോണിലും കേരളം ഒന്നാമത്  - ഡോ.വി ശിവദാസൻ എം.പി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ഏഴ് ദിവസങ്ങളിലായി നടന്ന എന്റെ കേരളം പ്രദർശന വിപണനമേളക്ക് സമാപനമായി. ഡോ. വി ശിവദാസൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ ഓരോ മേഖലയിൽ നോക്കുമ്പോഴും കേരളം പുരോഗതിയുടെ ഏറ്റവും ഉയർന്ന തലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് എം പി പറഞ്ഞു. കെ ഫോണിലൂടെ എല്ലായിടത്തും ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കി വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 
പരിപാടിയിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം പുരാരേഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു. എന്റെ കേരളം വിപണന മേള വികസന മാതൃകയാണ് സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായി. ലോകത്തിന് തന്നെ മാതൃകയായി ആധുനിക ചിന്തയെയും വികസന കാഴ്ചപ്പാടിനെയും ഏറ്റവും ഫലപ്രദമായി അവതരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന സംസ്ഥാനമാണ് കേരളമെന്ന് എം എൽ എ പറഞ്ഞു. കേരളത്തെ ഇനിയും അഭിമാനപരമായി മുന്നോട്ടു നയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കലക്‌ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്‌ടർ ടി.ജെ അരുൺ, കണ്ണൂർ ജില്ലാപഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്‌റ്റന്റ് എഡിറ്റർ സൗമ്യ മത്തായി എന്നിവർ സംസാരിച്ചു.

മികച്ച സ്റ്റാളുകൾക്കും മാധ്യമങ്ങൾക്കുമുള്ള  പുരസ്കാരങ്ങൾ സമാപന സമ്മേളത്തിൽ മന്ത്രി വിതരണം ചെയ്തു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ, കണ്ണൂർ പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ സി സുനിൽകുമാർ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എന്നിവരടങ്ങുന്ന ജൂറിയാണ് വിവിധ വകുപ്പുകളും ഏജൻസികളും ഒരുക്കിയ സ്റ്റാളുകളുടെ മൂല്യ നിർണയം നടത്തിയത്.  

മികച്ച സ്റ്റാളുകൾ

തീം ഏരിയ 
ഒന്നാം സ്ഥാനം - വിനോദ സഞ്ചാരം-പൊതുമരാമത്ത് വകുപ്പ് 
രണ്ടാം സ്ഥാനം - ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് 
മൂന്നാം സ്ഥാനം - കേരള സ്റ്റാർട്ടപ്പ് മിഷൻ 

ഓപൺ ഏരിയ
ഒന്നാം സ്ഥാനം - കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രണ്ടാം സ്ഥാനം - വനം-വന്യജീവി വകുപ്പ് മൂന്നാം സ്ഥാനം - അഗ്നിശമന രക്ഷാ സേന 

തീം സ്റ്റാൾ
ഒന്നാം സ്ഥാനം - ജലവിഭവ വകുപ്പ് രണ്ടാം സ്ഥാനം - സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൽ ഹോം, കണ്ണൂർ മൂന്നാം സ്ഥാനം - പോലീസ് വകുപ്പ് 
പ്രത്യേക ജൂറി പരാമർശങ്ങൾ- മൃഗ സംരക്ഷണ വകുപ്പ് , വ്യവസായിക പരിശീലന വകുപ്പ്, മലബാർ കാൻസർ സെൻറർ തലശ്ശേരി

വിപണന സ്റ്റാൾ ഗവ./സഹകരണ മേഖല 
ഒന്നാം സ്ഥാനം - കേരള ദിനേശ്
രണ്ടാം സ്ഥാനം - ബഡ്‌സ് സ്പെഷൽ സ്‌കൂൾ, കുടുംബശ്രീ ജില്ലാ മിഷൻ
 മൂന്നാം സ്ഥാനം - കെസിസിപിഎൽ, പാപ്പിനിശ്ശേരി

വിപണന സ്റ്റാൾ -എംഎസ്എംഇ
ഒന്നാം സ്ഥാനം - അലങ്കാർ ഓർണമെൻറ്സ്
രണ്ടാം സ്ഥാനം - ഉണ്ണിക്കണ്ണൻ നെറ്റിപ്പട്ടം & ഹാൻഡി ക്രാഫ്റ്റ്സ്
മൂന്നാം സ്ഥാനം - സതേൺ ഹിൽസ്

ഫുഡ്‌കോർട്ട്
ഒന്നാം സ്ഥാനം - കുടുംബശ്രീ മിഷൻ
രണ്ടാം സ്ഥാനം - കേരള ദിനേശ്
മൂന്നാം സ്ഥാനം - സാഫ്, ഫിഷറീസ് വകുപ്പ്.

മാധ്യമ പുരസ്കാരങ്ങൾ

സമഗ്ര കവറേജ് അച്ചടി മാധ്യമം - ദേശാഭിമാനി ദിനപത്രം

വിഷ്വൽ മീഡിയ - സിറ്റി വിഷൻ ചാനൽ
ഓൺലൈൻ മീഡിയ - പ്രൈം 21 ചാനൽ
പ്രാദേശിക മീഡിയ-മീഡിയ മലബാർ വിഷൻ
എഫ് എം റേഡിയോ - ക്ലബ് എഫ്എം
ക്യാമറ (അച്ചടി മാധ്യമം) - സുമേഷ് കോടിയത്ത്, ദേശാഭിമാനി
റിപ്പോർട്ടിംഗ് (അച്ചടി മാധ്യമം) - എൻ.പി സുജിലേഷ്, ദേശാഭിമാനി
റിപ്പോർട്ടിംഗ് ( വിഷ്വൽ മീഡിയ ) - മനോജ് മയ്യിൽ, കണ്ണൂർ വിഷൻ
ക്യാമറ ( വിഷ്വൽ മീഡിയ ) - ലിജിൻ വി.പി, മനോരമ ന്യൂസ്

മികച്ച വരുമാനം നേടി സ്റ്റാളുകൾ

സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ
പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര മേഖലയിലും കേരളം കൈവരിച്ച അതിവേഗ വികസനത്തേക്കുറിച്ചുമുള്ള നേർക്കാഴ്ച്ചയായിരുന്നു എന്റെ കേരളം മേള. 78 വാണിജ്യ സ്റ്റാളുകളിൽ നിന്നായി  മെയ് എട്ടുമുതൽ 13 വരെ ആകെ  36,51,539 രൂപ വരുമാനം ലഭിച്ചു. ഫുഡ്‌ കോർട്ടിൽ നിന്നുള്ള ആകെ വരുമാനം  12,23,905 രൂപ. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി ആകെ 1,069,063 വരുമാനം നേടി. 52000 ചതുരശ്ര അടിയിലേറെ വിസ്തീർണത്തിൽ നിർമിച്ച പവലിയനിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളുടെയും 255 ലധികം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാൻ 
വമ്പിച്ച ജനാവലിയാണ് മേളക്കെത്തിയത്.

date