എന്റെ കേരളം പ്രദര്‍ശന വിപണമേള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'യിലെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാള്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. 'എന്റെ കേരളം മെഗാ ക്വിസ്' മത്സരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എം നൗഷാദ് എംഎല്‍എ, കെഎഫ്‌സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, മറ്റ് കെഎഫ്‌സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ച് ചോദ്യങ്ങള്‍; ബമ്പര്‍ സമ്മാനം ആപ്പിള്‍ ഐഫോണ്‍ 16
വെറും അഞ്ച് ചോദ്യങ്ങളുള്ള ക്വിസ് മത്സരത്തിലൂടെ ആപ്പിള്‍ ഐഫോണ്‍ 16 അടക്കമുള്ള പ്രീമിയം സമ്മാനങ്ങള്‍ സ്വന്തമാക്കാം. സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'യിലെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാളിലാണ് മെഗാ ക്വിസ്.
ബമ്പര്‍ സമ്മാനമായി ആപ്പിള്‍ ഐഫോണ്‍ 16 നേടാനവസരമുണ്ട്. നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നയാള്‍ക്ക് ഗ്രാന്‍ഡ് പ്രൈസായി 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റ് ലഭിക്കും. എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് വീതം 4,000 രൂപ വിലയുള്ള ജെ ബി എല്‍ പ്രീമിയം ഹെഡ്‌ഫോണാണ് സമ്മാനം.
- Log in to post comments