Skip to main content
..

വേദിയില്‍ വനിത-ശിശുവികസന വകുപ്പ്

വേറിട്ട കലാപ്രകടനങ്ങളുമായി വനിതാ ശിശുവികസന വകുപ്പും.  അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ സംഘനൃത്തം, ക്ഷേമസ്ഥാപനങ്ങളിലെ കുട്ടികളുടെ പരിപാടികള്‍, അങ്കണവാടി പ്രവര്‍ത്തകരുടെ നാടന്‍പാട്ട്, തിരുവാതിര, കവിതപരായണം, കൈകൊട്ടിക്കളി, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ്, ലഹരിവിരുദ്ധ ഡാന്‍സ്, കുളത്തുപ്പുഴ തനത് കലാസംഘത്തിന്റെ പരിപാടി, വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച സ്‌കിറ്റ്- 'അതിരുകള്‍ ഭേദിക്കുന്ന ചിറക് ഒച്ചകള്‍' എന്നിവ അരങ്ങേറി. വിവിധ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരാണ് കലാപ്രകടനങ്ങള്‍ നടത്തിയത്.

 

 
 

date