നൂതന അറിവുകളുമായി മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകള്‍
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ പുതിയ അറിവുകളും, ജില്ലയിലെ ഫാം ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകള്‍. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് സ്റ്റോളുകള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അറിവുകളും, പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ടുന്ന സാങ്കേതിക സഹായവും നല്കുന്നു. വളര്‍ത്തു മൃഗങ്ങളുടെ മാതൃകകള്‍, ആനയെ മയക്ക് വെടി വയ്ക്കുന്ന തോക്ക്, കര്‍ഷകര്‍ക്കായി പുത്തന്‍ സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട സമഗ്രഅറിവുകളും സംരംഭംതുടങ്ങാനുള്ള അടിസ്ഥാന വിവരങ്ങളും ലഭിക്കും. ഫാമുകളുടെ ഉല്‍പ്പന്നങ്ങളും മൃഗങ്ങളുടെ പ്രദര്‍ശനവും സജ്ജമാക്കി. ആനകളെ മയക്കുന്നതിനുള്ള മരുന്ന്തോക്കും ഇവിടെ കാണാം.
- Log in to post comments