എന്റെ കേരളം മേളയില്‍ എക്‌സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ
കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൊല്ലം ആശ്രാമം മൈതാനത്ത് സപ്ലൈകോ എക്സ്സ്പ്രസ്മാര്‍ട്ട് തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 20 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റ് സജ്ജീകരിക്കുന്നത്.
എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായി ബാഗുകള്‍, നോട്ടുബുക്കുകള്‍ തുടങ്ങിയവയും വിലക്കുറവില്‍ നല്‍കുന്നുണ്ട്. സപ്ലൈകോയുടെ ശബരി സ്‌കൂള്‍ ബാഗുകളും സ്റ്റാളില്‍ ഉണ്ട്. 850 രൂപ വിലയുള്ള ബാഗ് 708 രൂപയ്ക്കും, 935 രൂപ വിലയുള്ള ബാഗ് 779 രൂപയ്ക്കുമാണ് നല്‍കുന്നത്. 1062 രൂപ വിലയുള്ള വലിയ സ്‌കൂള്‍ ബാഗ് 885 രൂപയ്ക്ക് ലഭിക്കും. 234 രൂപ വിലയുള്ള ശബരി സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ 195 രൂപയ്ക്കും, 348 രൂപ വിലയുള്ള കുട 290 രൂപയ്ക്കും, 354 രൂപ വിലയുള്ള കുട 295 രൂപയ്ക്കും നല്‍കും.
മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.
- Log in to post comments