Skip to main content

കമ്മ്യൂണിറ്റി നഴ്സ് നിയമനം

പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ എൻ എം/ജെ പി എച്ച് എൻ/ ജി എൻ എം ആണ് യോഗ്യത. മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.

പി.എൻ.എക്സ് 2072/2025

date