Post Category
ഹെല്‍ത്തി തരൂര്‍ : മെഗാ മെഡിക്കല്‍ ക്യാമ്പ് 17 ന്
തരൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര ആരോഗ്യ പദ്ധതിയായ ഹെല്‍ത്തി തരൂരിന്റെ ഭാഗമായി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മെയ് 17ന് നടക്കും. ആലത്തൂര്‍ അസീസിയ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് ക്യാമ്പ്. ജനറല്‍ മെഡിസിന്‍ , ഇ.എന്‍.ടി വിഭാഗം, എല്ല് രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം , സര്‍ജറി വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും ഹൈബ്രോ സ്‌കാന്‍, കൊളസ്‌ട്രോള്‍, ബി.എം.ഡി, എന്‍.സി.എസ്, ഷുഗര്‍ ടെസ്റ്റ്, ബി.പി പരിശോധന, മരുന്നുകള്‍ എന്നീ സൗജന്യ സേവനങ്ങളും മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഉണ്ടാവും
date
- Log in to post comments