Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

 

 

കൊഴിഞ്ഞമ്പാറ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്  വിതരണോദ്ഘാടനം നിര്‍വഹിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 587,250  രൂപയാണ് പദ്ധതിക്കായി  വകയിരുത്തിയത്. പഞ്ചായത്ത് പരിധിയില്‍ 127 വായോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി.  വികസന കാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫാറൂഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ദോ പ്രഭു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ കണ്ണന്‍, വൈസ് പ്രസിഡന്റ് എം.നിലാവര്‍ണീസ, പഞ്ചായത്ത് സെക്രട്ടറി എന്‍. രാധ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.ലിമി ലാല്‍ മറ്റു വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date