Skip to main content

വനിതാ കമ്മീഷൻ അദാലത്ത് : 44 പരാതികൾക്ക് പരിഹാരം

കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ ഹിൽ ഹയർ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയം ഹാളില്‍ രണ്ട് ദിവസമായി നടന്ന ആദാലത്തിൽ 400 കേസുകളാണ് പരിഗണിച്ചത്.

അദാലത്തിന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ.  പി. കുഞ്ഞായിഷ എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, സി.ഐ. ജോസ് കുര്യന്‍, അഭിഭാഷകരായ രജിത റാണി, സൗമ്യ, അഥീന, കൗണ്‍സിലര്‍ സോണിയ എന്നിവരും പരാതികള്‍ പരിഗണിച്ചു.

രണ്ടാം ദിനമായ ഇന്ന് 200 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ 23 എണ്ണം പരിഹരിച്ചു. 9 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിംഗിനയച്ചു. 165 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.

date