*അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ രൂപീകരിച്ചു*
തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ രൂപീകരിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ വിവരശേഖരണം ഏകീകൃതമാക്കുകയാണ് ലക്ഷ്യം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണ്ണമാണെന്ന് ഉറപ്പാക്കി അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിയ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ക്ഷേമനിധി ബോര്‍ഡ്, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകളുമായി ജൂലൈ 31 നകം അപ്‌ഡേറ്റ് ചെയ്യണം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള 25 രൂപ അടക്കാത്തവര്‍ തുക അടക്കേണ്ടതാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
- Log in to post comments