Post Category
കുക്ക് ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ആന്‍ഡ് പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്‌കൂളിലും കുക്ക് തസ്തികയില്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. മെയ് 21ന് രാവിലെ 10.30ക്ക് പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ അഭിമുഖം നടക്കും. ഏഴാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമാണ് യോഗ്യത. 25 മുതല്‍ 55 വയസ്സ് വരെയാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പട്ടിക വര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2505383
date
- Log in to post comments