Skip to main content
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ സൗജന്യ കലാ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അരിയിൽ അലവി  ഉദ്ഘാടനം ചെയ്യുന്നു

വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലന പദ്ധതിക്ക് തുടക്കം 

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായ കലാപരിശീലന പദ്ധതിക്ക് തുടക്കമായി. പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ അധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എം കെ നദീറ, അംഗങ്ങളായ ബാബു നെല്ലോളി, ടി കെ മീന, മുംതാസ്  ഹമീദ് തുടങ്ങിയവർ സംസാരിച്ചു. വജ്രജൂബിലി കോഡിനേറ്റർ ആദിത്യ ഷിബിൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മൈമൂന  കടുക്കാഞ്ചേരി സ്വാഗതവും സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.
പദ്ധതിയിൽ മുന്നൂറോളം കലാകാരന്മാർക്കാണ് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകുന്നത്. സാബിദ് എം (കോൽക്കളി), കൃഷ്ണ (മോഹിനിയാട്ടം), ആദിത്യ എം.എം (തിരുവാതിര), ശ്രീജിത്ത് എൻ.കെ (കഥകളി- ചെണ്ട ), സൗമ്യ.വി (സംഗീതം വോക്കൽ) തുടങ്ങിയവരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

date