Skip to main content
എം ജി എസ് സെമിനാറിൽ പ്രൊഫ. കെ എൻ ഗണേഷ് സംസാരിക്കുന്നു

എം ജി എസിന്റെ സംഭാവനകൾ സ്മരിച്ച് സെമിനാര്‍ 

 

അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്റെ കേരള ചരിത്ര പഠനരംഗത്തെ അക്കാദമിക സംഭാവനകളും സാമൂഹിക രംഗത്തെ ഇടപെടലുകളും ആസ്പദമാക്കി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'എം ജി എസ് നാരായണന്‍ റീതിങ്കിങ് കേരളാസ് പാസ്റ്റ്, റിമെയ്‌നിങ് ഹിസ്റ്ററി' എന്ന പേരിൽ കോഴിക്കോട് അളകാപുരി ഹോട്ടൽ ജൂബിലി ഹാളിലാണ് സെമിനാര്‍ നടത്തിയത്. കെസിഎച്ച്ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ കെ എന്‍ ഗണേഷ് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. വൈ സുബ്ബരായലു, പ്രൊഫ. രാഘവ വാര്യര്‍, പ്രൊഫ പി കെ മൈക്കല്‍ തരകന്‍, പ്രൊഫ. ടി ആര്‍ വേണുഗോപാല്‍, ഡോ. അന്ന വര്‍ഗീസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. പി പി അബ്ദുല്‍ റസാഖ് മോഡറേറ്ററായി. തുടര്‍ന്ന് എഴുത്തുകാരനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അഡ്ജന്റ് പ്രൊഫസറുമായ കെ പി രാമനുണ്ണി 'എം ജി എസ്- സാഹിത്യചിന്തയുടെ വഴികളില്‍' വിഷയത്തില്‍ പ്രഭാഷണം നടത്തി.

date