Skip to main content

തുണൈ പദ്ധതി; അദാലത്ത് 28 ന്

തുണൈ പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അവലോകനത്തിനുമായി അദാലത്ത് നടത്തുന്നു. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ മീറ്റിങ് ഹാളില്‍ മെയ് 28 രാവിലെ 11 മണിക്കാണ് അദാലത്ത്. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് വികസന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും. വിവിധ വകുപ്പുകളില്‍ നിന്നുള്ള ജില്ലാ തല ഉദ്യോഗസ്ഥര്‍ അദാലത്തിന്റെ ഭാഗമാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date