Post Category
സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം
പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസന്‍ ശശികുമാര്‍, എല്‍സി ബെന്നി, ശ്രീലേഖ ശശികുമാര്‍, കൃഷി ഓഫീസര്‍ സൗമ്യശേഖര്‍, രാജേഷ് മണക്കാല, രാജന്‍ സുലൈമാന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുജകുമാരി എന്നിവര്‍ പങ്കെടുത്തു. 10 പേര്‍ വീതമുളള 32 കൃഷികൂട്ടങ്ങള്‍ക്ക് 150 കിലോഗ്രാം ജൈവവളം, 500 പച്ചക്കറി തൈ , 100 വാഴവിത്ത് എന്നിവ നല്‍കി.
date
- Log in to post comments