പെൻഷൻ അദാലത്ത്
ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം/ ബി.എസ്.എൻ.എൽ. ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി, തിരുവനന്തപുരം കേരള സർക്കിൾ കമ്മ്യൂണിക്കേഷൻ അക്കൗണ്ട്‌സ് കൺട്രോളർ ജൂൺ 20 ന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് അവരുടെ പരാതികൾ വെള്ള പേപ്പറിൽ അയയ്ക്കാം. പെൻഷണറുടെ പേര്, തസ്തിക, കുടുംബ പെൻഷണറുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, പിപിഓ നമ്പർ, സർവീസിൽ നിന്ന് വിരമിച്ച തീയതി, പെൻഷണർ അവസാനമായി ജോലി ചെയ്തിരുന്ന എസ്.എസ്.എ. യുടെ പേര്, സംക്ഷിപ്തമായ പരാതി എന്നിവ സഹിതം സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ. പിഎംജി ജംഗ്ഷൻ തിരുവനന്തപുരം-695033 വിലാസത്തിൽ അയക്കണം. പരാതികൾ ccakrlpensionadalat@gmail.com ഇമെയിൽ വിലാസത്തിലും അയയ്ക്കാം. ജൂൺ 10 വൈകിട്ട് 5 മണി വരെ ലഭിക്കുന്ന എല്ലാ അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.
പി.എൻ.എക്സ് 2079/2025
- Log in to post comments