ബാലാവകാശ സംരക്ഷണം : മാധ്യമസെമിനാര്‍ ഡിസംബര്‍ അഞ്ചിന്
ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഡിസംബര്‍ അഞ്ചിന് ഹോട്ടല്‍ സായൂജ്യം സമ്മേളനഹാളില്‍ നടക്കും. രാവിലെ 10.30ന് എം.ബി.രാജേഷ് എം.പി.ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനാവും. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം, കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പാലക്കാട് പ്രസ് ക്ലബ്ബും സംയുക്തമായാണ് ശില്പശാല നടത്തുന്നത്.
'ബാലാവകാശ സംരക്ഷണവും സന്നദ്ധ സംഘടനകളും' വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ സി.രജിത, 'സര്‍ക്കാരും ബാലാവകാശവും' വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍, മാധ്യമങ്ങളും ബാലാവകാശ സംരക്ഷണവും വിഷയത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ ഒ.രാധിക എന്നിവര്‍ സംസാരിക്കും.
- Log in to post comments