Skip to main content
കോഴിക്കോട് സിവിൽ സ്റ്റേഷൻ ആർടിഒ ഓഫീസിൽ ഒരുക്കിയ മിനി ലൈബ്രറി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു

ജനകീയ കൂട്ടായ്മയിൽ ആർടിഒ ഓഫീസിൽ മിനി ലൈബ്രറിയൊരുങ്ങി 

ജനകീയ കൂട്ടായ്മയിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആർടിഒ ഓഫീസിൽ മിനി ലൈബ്രറി ഒരുങ്ങി. ഓഫീസിലെ ജീവനക്കാർക്കായാണ് 1500ഓളം പുസ്തകങ്ങൾ ലക്ഷ്യമിട്ട് ലൈബ്രറി സജ്ജമാക്കിയത്. മാതൃഭൂമി, മനോരമ, മാധ്യമം, ലിപി പബ്ലിക്കേഷനുകളുടെ പിന്തുണയോടെയും ആർടിഒ ഓഫീസ് ജീവനക്കാർ സമാഹരിച്ചുമാണ് നിലവിൽ പുസ്തകങ്ങൾ ഒരുക്കിയത്. എംടി വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ അപൂർവ്വ ശേഖരം അദ്ദേഹത്തിൻ്റെ കുടുംബം സമ്മാനിച്ചു. 

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം നിർവഹിച്ചു. ആർടിഒ പി എ നസീർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നിക്കോളാസ്, ജോയിൻ്റ് ആർടിഒ കെ രാജേഷ്, ലൈബ്രേറിയൻ അശോക് കുമാർ, സത്യൻ, ഷൈജ എന്നിവർ സംസാരിച്ചു.

date