Post Category
2 മില്യൺ പ്ലഡ്ജ്: ജില്ലാതല കൺവെൻഷനും സംഘാടക സമിതി രൂപീകരണവും 24ന്
ജില്ലാ പഞ്ചായത്തിൻ്റെ ലഹരിവിരുദ്ധ കാമ്പയിൻ ‘2 മില്യൺ പ്ലഡ്ജി’ ന്റെ ഭാഗമായി ജില്ലാതല കൺവെൻഷനും സംഘാടക സമിതി രൂപീകരണ യോഗവും മെയ് 24ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ഭട്ട് റോഡിലെ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജൂൺ 26ന് നടക്കുന്ന 2 മില്യൺ പ്ലഡ്ജ് പരിപാടിയിൽ 20 ലക്ഷം പേർ പങ്കാളികളാകും.
date
- Log in to post comments