Post Category
കാട്ടൂരിൽ ഇ.എം.എസ് റോഡ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു
കാട്ടൂരിലെ ഇ.എം.എസ് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിലെ ഇ.എം.എസ് റോഡാണ് നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
ഇ.എം.എസ്. റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. അനീഷ്, സ്വപ്ന ജോർജ്, രമഭായ് ടീച്ചർ, ജയശ്രീ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി വി.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments