Post Category
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ശില്പശാല
സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, മാരാരിക്കുളം വടക്ക് ജൈവവൈവിധ്യ പരിപാലന സമിതി, കളമശ്ശേരി രാജഗിരി കോളേജിലെ സോഷ്യൽ സയൻസ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി എസ് വിമൽകുമാർ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് ഷിബു, സ്ഥിരംസമിതി അധ്യക്ഷ പ്രീത അനിൽ, രാജഗിരി കോളേജ് സയന്റിഫിക് ഓഫീസർ ഡോ. എൻ എം കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുനി ഫ്രാൻസിസ്, മറ്റു ജനപ്രതികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments