മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, പാലക്കാട്) വിവിധ ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർ, സീനിയർ റെസിഡൻ്റ്, ജൂനിയർ റെസിഡൻ്റ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ, നഴ്സിങ് സൂപ്രണ്ടൻ്റ് ഗ്രേഡ് II തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ജൂൺ 17-ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഗവ. മെഡിക്കൽ കോളേജ്) ഓഫീസിൽ വെച്ച് നടക്കും.
പ്രൊഫസർ തസ്തികയിൽ ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, റേഡിയോളജി, ഒഫ്താൽമോളജി എന്നീ ഡിപ്പാർട്ട്‌മെൻ്റുകളിലേക്കും, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അനാട്ടമി, ജനറൽ സർജറി, റേഡിയോളജി ഡിപ്പാർട്ട്‌മെൻ്റുകളിലേക്കും, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ ജനറൽ മെഡിസിൻ, ഇഎൻടി, അനസ്തേഷ്യോളജി ഡിപ്പാർട്ട്‌മെൻ്റുകളിലേക്കും നിയമനം നടത്തുന്നു. സീനിയർ റെസിഡൻ്റ് തസ്തികയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനസ്തേഷ്യോളജി, ഡെർമറ്റോളജി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ റെസിഡൻ്റ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തെ ഇൻ്റേൺഷിപ്പോടുകൂടിയ എംബിബിഎസ് ആണ് യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. നഴ്സിങ് സൂപ്രണ്ടൻ്റ് ഗ്രേഡ് II തസ്തികയിലേക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് വിരമിച്ച നഴ്സിങ് സൂപ്രണ്ടൻ്റുമാരെയാണ് പരിഗണിക്കുന്നത്. വിശദവിവരങ്ങൾ www.gmcpalakkad.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോൺ: 0491-2951010. ഇമെയിൽ: gmcpkd.cedn@kerala.gov.in
- Log in to post comments