Post Category
സ്പോട്ട് അഡ്മിഷൻ
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 23ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/ CMAT/ CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. എസ്.സി./ എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 8129166616.
പി.എൻ.എക്സ് 2779/2025
date
- Log in to post comments