Post Category
എൻ. സി. വി. റ്റി ട്രേഡുകളിലേക്ക് 30 വരെ അപേക്ഷിക്കാം
ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ 2025 അധ്യയന വർഷത്തേയ്ക്ക് (ഒരു വർഷം/ രണ്ട് വർഷം) എൻ.സി.വി. റ്റി ട്രേഡുകളിലേയ്ക്കുള്ള (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി.
അപേക്ഷിക്കാൻ https://itiadmissions.kerala.gov.in https://det.kerala.gov.in എന്ന
വെബ്സൈറ്റുകൾ സന്ദർശിക്കുക.
അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷകർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്ന് വൈകിട്ട് അഞ്ച് വരെ ഗവ. ഐടിഐകളിൽ വേരിഫിക്കേഷനായി അവസരം ഉണ്ടായിരിക്കും. ഫോൺ:0477 2452210.
(പിആർ/എഎൽപി/1759)
date
- Log in to post comments