Skip to main content

അറിയിപ്പുകൾ

 

 

 

അധ്യാപക ഒഴിവ്*

 

എറണാകുളം എസ്. ആർ. വി . ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടിക്കാഴ്ച്ച ജൂൺ 16 ന് രാവിലെ 10 ന് നടക്കും . ഫോൺ- 9446340663.

 

കരാർ നിയമനം*

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള എറണാകുളം, ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും ആൺകുട്ടികൾക്കായുള്ള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും റെസിഡൻ്റ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർക്കും, വിരമിച്ച കോളേജ് അധ്യാപകർക്കും, കോളേജ് അധ്യാപകരാകാൻ യോഗ്യതയുള്ള പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും*അധ്യാപക ഒഴിവ്*

 

എറണാകുളം എസ്. ആർ. വി . ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടിക്കാഴ്ച്ച ജൂൺ 16 ന് രാവിലെ 10 ന് നടക്കും . ഫോൺ- 9446340663.

 

കരാർ നിയമനം*

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള എറണാകുളം, ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും ആൺകുട്ടികൾക്കായുള്ള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും റെസിഡൻ്റ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർക്കും, വിരമിച്ച കോളേജ് അധ്യാപകർക്കും, കോളേജ് അധ്യാപകരാകാൻ യോഗ്യതയുള്ള പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിക്കേണ്ടതും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിൻ്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ് . താമസസൗകര്യം ഉണ്ടായിരിക്കും. 

 

വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും നിലവിൽ ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാപന മേധാവിയുടെ ശുപാർശ സഹിതം ജൂൺ 20 ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കുടിക്കാഴ്‌ചയിൽ പങ്കെടുക്കണം. ഫോൺ- 0484-242225

 

വസ്തു വാടക/പാട്ടം*

 

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ 37 സെൻ്റ് പ്ലോട്ടുകൾ, ഇരുമ്പനം ഭവന പദ്ധതിയിലെ 26 സെന്റും, 52 സെൻ്റും വരുന്ന പ്ലോട്ടുകൾ വിവിധ ആവശ്യങ്ങൾക്ക് വാടക/ പാട്ടത്തിന് നൽകുന്നതിനായി പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾ എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ- 0484 2369059.

 

*അപേക്ഷ ക്ഷണിച്ചു*

 

പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബലരായി പ്രത്യേകം പരിഗണിക്കുന്ന അഞ്ച് സമുദായങ്ങളായ അരുന്ധതിയർ, ചക്ലിയർ, വേടൻ, നായാടി, കള്ളാടി, വിഭാഗക്കാർക്കായി പ്രത്യേകം നടപ്പിലാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-2026 വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേയ്ക്കു പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം ഭവന പുനരുദ്ധാരണം സ്വയം തൊഴിൽ കൃഷിഭൂമി, പഠനമുറി, ടോയിലറ്റ് നിർമ്മാണം, സ്വയം തൊഴിൽ പരിശീലനം എന്നീ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ നൽകേണ്ടത് .

 

ഭൂമി വാങ്ങൽ, ഭവന നിർമാണം പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഠനമുറി പദ്ധതിയ്ക്ക് അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പഠനമുറി നിർമിക്കുന്നതിനു മൂന്ന് ലക്ഷം രൂപ വരെ അനുവദിക്കും.

 

ഭവന പുനരുദ്ധരണത്തിനു 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമാണം /ഭവനപുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവർ ആകരുത് .

 

സ്വയംതൊഴിൽ പദ്ധതിയ്ക്ക് പ്രൊജക്റ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കും. പ്രായപരിധി 18-60 വരെ. പദ്ധതികളിലേയ്ക്കു അപേക്ഷിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷ ഫോം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 30.

 

 *വനമിത്ര പുരസ്കാരം: അപേക്ഷ ക്ഷണിച്ചു*

 

വനം വകുപ്പിൻ്റെ 2025-ലെ വനമിത്ര പുരസ്ക്കാരത്തിന് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും, പ്രശസ്‌തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്ക്‌കാരം. അപേക്ഷകർ അവർ ചെയ്‌ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31-നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പളളി.പി.ഒ. എറണാകുളം 682024, എന്ന വിലാസത്തിൽ സമർപ്പിക്കണം ഫോൺ: 0484-2344761 അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിക്കേണ്ടതും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിൻ്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ് . താമസസൗകര്യം ഉണ്ടായിരിക്കും. 

 

വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും നിലവിൽ ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാപന മേധാവിയുടെ ശുപാർശ സഹിതം ജൂൺ 20 ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കുടിക്കാഴ്‌ചയിൽ പങ്കെടുക്കണം. ഫോൺ- 0484-242225

 

 വസ്തു വാടക/പാട്ടം*

 

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ 37 സെൻ്റ് പ്ലോട്ടുകൾ, ഇരുമ്പനം ഭവന പദ്ധതിയിലെ 26 സെന്റും, 52 സെൻ്റും വരുന്ന പ്ലോട്ടുകൾ വിവിധ ആവശ്യങ്ങൾക്ക് വാടക/ പാട്ടത്തിന് നൽകുന്നതിനായി പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾ എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ- 0484 2369059.

 

*അപേക്ഷ ക്ഷണിച്ചു*

 

പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബലരായി പ്രത്യേകം പരിഗണിക്കുന്ന അഞ്ച് സമുദായങ്ങളായ അരുന്ധതിയർ, ചക്ലിയർ, വേടൻ, നായാടി, കള്ളാടി, വിഭാഗക്കാർക്കായി പ്രത്യേകം നടപ്പിലാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-2026 വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്കു പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം ഭവന പുനരുദ്ധാരണം സ്വയം തൊഴിൽ കൃഷിഭൂമി, പഠനമുറി, ടോയിലറ്റ് നിർമ്മാണം, സ്വയം തൊഴിൽ പരിശീലനം എന്നീ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ നൽകേണ്ടത് .

 

ഭൂമി വാങ്ങൽ, ഭവന നിർമാണം പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഠനമുറി പദ്ധതിക്ക് അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പഠനമുറി നിർമിക്കുന്നതിനു മൂന്ന് ലക്ഷം രൂപ വരെ അനുവദിക്കും.

 

ഭവന പുനരുദ്ധരണത്തിനു 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമാണം /ഭവനപുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവർ ആകരുത് .

 

സ്വയംതൊഴിൽ പദ്ധതിയ്ക്ക് പ്രൊജക്റ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കും. പ്രായപരിധി 18-60 വരെ. പദ്ധതികളിലേയ്ക്കു അപേക്ഷിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷ ഫോം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 30.

 

 വനമിത്ര പുരസ്കാരം: അപേക്ഷ ക്ഷണിച്ചു*

 

വനം വകുപ്പിൻ്റെ 2025-ലെ വനമിത്ര പുരസ്ക്കാരത്തിന് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. സാമൂഹിക വനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും, പ്രശസ്‌തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്ക്‌കാരം. അപേക്ഷകർ അവർ ചെയ്‌ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31-നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പളളി.പി.ഒ. എറണാകുളം 682024, എന്ന വിലാസത്തിൽ സമർപ്പിക്കണം ഫോൺ: 0484-2344761

date