Skip to main content

പുറക്കാട് ഗവ. ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പുറക്കാട് ഗവ. ഐടിഐയിലേക്ക് 2025-26 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി ട്രേഡുകളായ വെല്‍ഡര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളിലേക്ക് ttps://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് ഇനത്തില്‍ 100  രൂപ ഓണ്‍ലൈനായി ഒടുക്കണം. അപേക്ഷകന്‍ മൊബൈല്‍ഫോണ്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ് ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷ സമര്‍പ്പിച്ചശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐടിഐയിലെത്തി അസ്സല്‍ രേഖ പരിശോധന ജൂലൈ മൂന്നിന് മുമ്പ് പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ക്ക്: https://det.kerala.gov.in ഫോണ്‍: 0477 2298118, 9495872011, 7558852185.
(പിആർ/എഎൽപി/1784)

date