ദേശീയ വൈദ്യുത സുരക്ഷാ വാരം: ജില്ലാതല ഉദ്ഘാടനം നാളെ
സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 26) നടക്കും. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പാലക്കാട് അസി. പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ നിര്‍വഹിക്കും. കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുക, പൊതുജനങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി ഗോപി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ ടി.സി ഗിരിജ, മായ തമ്പാന്, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റെതീജ്, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഇന്‍സ്പെക്ടര്‍ എ.എന്‍ രാജീവ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറുമുഖ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സുരക്ഷാ അവബോധ ക്ലാസിന് അസി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ ആര്.ആതിര, ആര് രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
- Log in to post comments