അറിയിപ്പുകൾ
വാക്-ഇൻ-ഇന്റർവ്യൂ*
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റിംഗ് പ്രോജക്ടുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഇൻസ്പെക്ഷൻ/പാക്കിംഗ് അസിസ്റ്റന്റ്റ് സ്റ്റാഫുകളെ നിയമിക്കുന്നു. പത്ത് ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 24 ന് 50 വയസ്സിൽ കൂടാൻ പാടില്ല. എസ്എസ്എൽസി, അല്ലെങ്കിൽ ഐ.ടി ഐ. ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കും പ്രിന്റിങ് സ്ഥാപനത്തിൽ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 25 ന് സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിൻ കാമ്പസ്സിൽ നടക്കുന്ന അഭിമുഖത്തിൽ രാവിലെ 11 ന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഫോൺ : 8921412961
തൊഴിൽമേള*
മോഡൽ കരിയർ സെൻ്റർ നോർത്ത് പറവൂർ സംഘടിപ്പിക്കുന്ന പ്രയുക്തി തൊഴിൽമേള ജൂൺ 25 ന് രാവിലെ പത്തു മുതൽ ഉച്ചക്ക് ഒരു മണി വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടത്തുന്നു. വെൽഡർ, ഫാബ്രിക്കേഷൻ, എച്ച് ആർ, സെയിൽസ്, റിലേഷൻഷിപ്പ് ഓഫീസർ തുടങ്ങിയ സ്വകാര്യ മേഖലയിലെ ജോലികളിലേക്കുള്ള നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്.
ഫോൺ: 9946015003
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ
സീറ്റ് ഒഴിവ്*
കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പിന് കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മന്റ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫുഡ് പ്രൊഡക്ഷനിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ്, ബേക്കറി ആൻഡ് കൺഫെക്ഷണറി വിഭാഗത്തിൽ കുശവ,കുഡുംബി എസ് ടി വിഭാഗത്തിൽ ഓരോ സീറ്റ് എന്നിങ്ങനെയാണ് ഒഴിവുള്ളത്. അക്കോമഡേഷൻ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ ഓപ്പറേഷൻ ഫുഡ് ആൻഡ് ബീവറേജ് സർവീസ്,കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട് . പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷന് വേണ്ടി അസ്സൽ സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം.
ഫോൺ : 0484-2558385, 2963385, 9188133492
സുംബാ ഡാൻസ് ട്രെയിനർ നിയമനം*
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷം നടപ്പിലാക്കുന്ന "ലഹരി വിമുക്ത വൈപ്പിൻ സമഗ്ര പരിപാടി' യുടെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ സുംബാ ഡാൻസ് ട്രെയിനിങ്ങ് പരിപാടി സംഘടിപ്പിക്കുന്നതിനായി വ്യക്തികളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ ഏഴ് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484- 2496656
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഇന്ന് (ജൂൺ 24)
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എറണാകുളം സിറ്റിംഗ് ചൊവ്വാഴ്‌ച രാവിലെ 11 ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ നടക്കുന്ന സിറ്റിങ്ങിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്. 9746515133 എന്ന നമ്പരിൽ വാട്ട്സ് ആപ്പിലും പരാതി സമർപ്പിക്കാവുന്നതാണ്.
- Log in to post comments