Post Category
ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിംഗ് നടത്തി
എറണാകുളം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് വാര്‍ഡ് വിഭജന പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെയും ഡീലിമിറ്റേഷന്‍ കമ്മീഷന് അംഗം എസ്. ഹരികിഷോറിന്റെയും നേതൃത്വത്തില്‍ ഹിയറിംഗ് നടത്തി.
ആറ് ജില്ലകളിലെ 74 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 302 പരാതികളാണ് ലഭിച്ചത്. അതില്‍ ഹാജരായ എല്ലാ പരാതിക്കാരെയും കമ്മീഷന് നേരില്‍ കേട്ടു. എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹീയറിംഗില്‍ ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, കമ്മീഷന് സെക്രട്ടറി എസ്. ജോസ്നമോള്‍, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments