അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനം ആചരിച്ചു
കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആചരിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 27 വ്യവസായ വാണിജ്യ വകുപ്പ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കും സാമ്പത്തിക വികസനത്തിനും നിര്‍ണായകമായ പങ്ക് വഹിക്കുന്നതിനെ അംഗീകരിക്കുന്നതിനും അവയുടെ പ്രശ്നങ്ങളക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും കൂടാതെ ഈ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവരെ അനുമോദിക്കുന്നതിനുമായി പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദിനചാരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികളില്‍ എം.എസ്.എം.ഇകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്് വകുപ്പിനും ജനപ്രതിനിധികള്‍ക്കും സംരംഭകര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മുതിര്‍ന്ന സംരംഭകര്‍, കരകൗശല വിദഗ്ധര്‍ എന്നിവരെ ആദരിച്ചു. ഗിരിധരകാമത്ത്, ഇബ്രാഹിം ഉദ്യാവര്‍, നാരായണി, സജിത്ത് കെ, കെ.എം അബ്ബാസ് ഹാജി കല്ലട്ര, എസ് രാജാറാം, കെ ജെ ഇമ്മാനുവല്‍, എച്ച് ഗോകുല്‍ ദാസ്, സുനില്‍ കുമാര്‍, രാജേഷ്, പത്മനാഭന്‍, ജനാര്‍ദ്ദനന്‍, നാരായണന്‍ കുഞ്ഞിപ്പാറ, ചെറിയമ്പു, ബാലകൃഷ്ണന്‍ എന്നിവര്‍ സ്നേഹാദരം ഏറ്റുവാങ്ങി. എന്‍ എം സി സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാം പ്രസാദ്, കെ എസ് എസ് ഐ എ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എസ്. രാജാറാം, എ ഐ ഡി എ പ്രതിനിധി എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രംജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ഇ ഐ മാനേജര്‍ പി.ആര്‍ സുരേഷ് നന്ദിയും പറഞ്ഞു.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി ലഭിച്ചവര്‍ക്കുള്ള അനുമോദനം സ്വകാര്യവ്യവസായ പാര്‍ക്കിന് അനുമതി ലഭിച്ച വ്യവസായ പാര്‍ക്കുകളായ മുണ്ടോള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എല്‍ എല്‍ പി, കാസര്‍കോട് കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി ലിമറ്റഡ് എന്നിവരെയും പരിപാടിയില്‍ അനുമോദിച്ചു.
- Log in to post comments