ജില്ലാതല വായനസദസ്സ് സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 30-ാം ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല വായനസദസ്സ് സംഘടിപ്പിച്ചു. കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി എന്‍ ബാലഗോപാലന് ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുകയും ചിന്തിച്ച് വിവേകം നേടുകയും ചെയ്യുന്ന ഒരു സമൂഹ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കണമെന്ന് എന്‍ ബാലഗോപാലന് പറഞ്ഞു. കാരയില്‍ സുകുമാരന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ 80-ാം വര്‍ഷാചരണത്തിന്റെ ഭാഗമായി ഫൗണ്ടേഷന് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വായന സദസ്സുകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡി ഷൈനി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, സി അനില്‍ കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പി.കെ പ്രേമരാജന്‍, ഡോ വിജയമ്മ നായര്‍, ഇ വി ജി നമ്പ്യാര്‍, ഷാജു ജോണ്‍, പവിത്രന് കൊതേരി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments