Post Category
വൈദ്യുതി സുരക്ഷ വാരാചരണത്തിന് തുടക്കമായി
ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെ നടത്തുന്ന വൈദ്യുതി സുരക്ഷ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എ. കെ അനീഷ് നിര്‍വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി.എം ഷീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഡോ പി ഫൈസല്‍ റഹിമാന്‍ വൈദ്യുതി സുരക്ഷ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സുരക്ഷ ക്ലാസെടുത്തു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ് കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സി.എം റൗലത്ത്, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ധനീഷ് കൃഷ്ണന്, കെ.പി പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments