Post Category
ദേശീയ വൈദ്യുത സുരക്ഷാ വാരാചരണം; സെമിനാറും ബോധവല്‍ക്കരണ ക്ലാസും 30ന്
ദേശീയ വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയില്‍ വൈദ്യുതി സുരക്ഷാപബോധം സൃഷ്ടിക്കുന്നതിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, അനേര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെമിനാറും ബോധവല്‍ക്കരണ ക്ലാസും് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സന്തോഷ് സാങ്കേതിക സെമിനാര്‍ വൈദ്യുത സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സീനിയര്‍ ഗ്രേഡ് സ്കില്‍ഡ് അസിസ്റ്റന്റ് കെ.കെ ജയരാജ് വൈദ്യുത പ്രതിഷ്ഠപനങ്ങളുടെ ടെസ്റ്റിംഗ് സംബന്ധിച്ച ക്ലാസും കൈകാര്യം ചെയ്യും
date
- Log in to post comments