Post Category
റോഡുകള്‍ നാടിന് സമര്‍പ്പിച്ചു
മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു. റോഡുകളുടെ ഉദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം ചെലവഴിച്ച് മമ്മുള്ളിക്കുന്ന്-വടക്കുമ്പാടം റോഡ്, പടിഞ്ഞാക്കര റോഡ്, കോഴിച്ചുണ്ട-പ്ലാത്തോടി റോഡ് തുടങ്ങി മൂന്ന് റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനിത, വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍, മെമ്പര്‍മാരായ എം ഉണ്ണികൃഷ്ണന്‍, വി എം അന്‍വര്‍ സാദിഖ്, പി സി സുമ, എ എ ശിഹാബ്, വി.സി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments