Post Category
ക്ഷീരോല്‍പന്ന നിര്‍മാണം; പരിശീലനം 10 മുതല്‍
ആലത്തൂര്‍ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടപ്പിക്കുന്ന ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലനം ജൂലൈ 10 മുതല്‍ 22 വരെ നടക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, സംരംഭകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായാണ് പരിപാടി നടത്തുന്നത്. പ്രവേശന ഫീസ് 135 രൂപയാണ്. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ട് വൈകീട്ട് നാലിന് മുമ്പായി dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com വഴിയോ 04922-226040, 9074993554, 7902458762 വഴിയോ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments