Skip to main content

സ്മാര്‍ട്ടായി അനങ്ങനടി  വില്ലേജ് ഓഫീസ്

 

അനങ്ങനടി  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. പി മമ്മിക്കുട്ടി എം.എല്‍.എ  ശിലാഫലകം അനാച്ഛാദനം ചെയ്തു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി  44 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫീസിന്റെ  നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസര്‍ക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോര്‍ഡ് റൂം, ഡൈനിങ്ങ് റൂം മീറ്റിങ്ങ് ഹാള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, പൊതു ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്,  അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ചന്ദ്രന്‍, ഒറ്റപ്പാലം താലൂക്ക് തഹസില്‍ദാര്‍ സി എം അബ്ദുല്‍ മജീദ്, ജില്ലാപഞ്ചായത്ത് അംഗം  അബ്ദുല്‍ ഖാദര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date