Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ എം.ടെക് (റോബോട്ടിക്‌സ്) ബ്രാഞ്ചില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. റോബോട്ടിക്സില്‍ എം.ടെക്/ എം.ഇ ആണ് യോഗ്യത. തതുല്യ യോഗ്യതയുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച ജൂലൈ നാലിന് രാവിലെ 10ന് നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെക്കാനിക്കല്‍ എന്‍ജീയറിങ് വിഭാഗ മേധാവി മുന്‍പാകെ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ www.gecskp.ac.in ലഭിക്കും.
date
- Log in to post comments