സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍
ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെ മറ്റ് യന്ത്രങ്ങള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക മുന്‍കൂറായി അടക്കണം. അപേക്ഷാ ഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും www.lsgkerala.in/kannur വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിനൊപ്പം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സെക്കന്റ് ഫ്ളോര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് ബില്‍ഡിങ്ങ്, ക്യാമ്പ് ബസാര്‍, കണ്ണൂര്‍ - 670001 എന്ന വിലാസത്തില്‍ ജൂലൈ 25 നകം ലഭിക്കണം. ഫോണ്‍: 9383472050, 9383472051, 9383472052
- Log in to post comments